കോട്ടയം : ഐ.പി.സി കാഞ്ഞിരപ്പള്ളി സെൻററിന്റെ നേതൃത്ത്വത്തിൽ ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ വിമൻസ് ഫെലോഷിപ്പ് കോട്ടയം മേഖല സമ്മേളനം ജൂൺ 22ന് പൊൻകുന്നം വൈസ് മെൻസ് ഹാളിൽ നടന്നു.
പാ വർഗീസ് മത്തായി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് പ്രസംഗിക്കുകയും ചെയ്തു. സിസ്റ്റർ ലില്ലിക്കുട്ടി ബേബി അധ്യക്ഷത വഹിച്ചു, സിസ്റ്റർ സോഫി വർഗീസ് സ്വാഗതം അറിയിച്ചു,സിസ്റ്റർ സൂസൻ എം ചെറിയാൻ, സിസ്റ്റർ മേഴ്സി ബിജു റിപ്പോർട്ട് അവതരിപ്പിക്കുകയും സിസ്റ്റർ ശുഭാ റോയ് സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

Comments are closed.