ഗാസ: ഹമാസിനെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തള്ളി. യുദ്ധം ആരംഭിച്ചതിന് ശേഷം യുഎന്നില്‍ ചര്‍ച്ച ചെയ്ത ആദ്യ പ്രമേയം ആയിരുന്നു റഷ്യയുടേത്. ഗാസയില്‍ മാനുഷിക പരിഗണനയുടെ പേരില്‍ ഉടന്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണം എന്നായിരുന്നു ഒരു പേജിലുള്ള പ്രമേയത്തില്‍ റഷ്യ ആവശ്യപ്പെട്ടത്.
വിഷയത്തില്‍ ബ്രസീല്‍ അവതരിപ്പിക്കുന്ന പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യും. സിവിലിയന്‍മാര്‍ക്ക് എതിരായ എല്ലാ ആക്രമണങ്ങളെയും റഷ്യന്‍ പ്രമേയം ശക്തമായി അപലപിച്ചെങ്കിലും ഹമാസിന്റെ ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് പരാമര്‍ശിച്ചില്ല. ഹമാസിനെ അപലപിക്കാത്തതിലൂടെ, റഷ്യ സാധാരണക്കാരോട് ക്രൂരത കാട്ടിയ ഒരു ഭീകര സംഘടനയ്ക്ക് കവചം തീര്‍ക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു. ഹമാസിന്റെ ഭീകരതയെ അവഗണിച്ച്, ഇരകളെ അപമാനിക്കുന്ന റഷ്യയുടെ പ്രമേയത്തെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു.

Comments are closed.