Ultimate magazine theme for WordPress.

എക്സൽ വി ബി എസ്സ് 2027 ലെ ചിന്താവിഷയം പ്രകാശനം ചെയ്തു

കുമ്പനാട് : പ്രമുഖ ബാല സുവിശേഷികരണ പ്രവർത്തനമായ എക്സൽ വി ബി എസ്സിന്റെ പുതിയ ചിന്താവിഷയ പ്രകാശനം ആഗസ്റ്റ് 30 ന് ഇടയ്ക്കാട് എ.ജി ചർച്ചിൽ
വച്ച് നടന്നു. എക്സൽ മിനിസ്ട്രീസും യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പും സംയുക്തമായി സംഘടിപ്പിച്ച സംഗീത സായാഹ്‌ന പ്രോഗ്രാമിൽ ഡോ.ഷിബു കെ.മാത്യു (ചർച്ച് ഓഫ് ഗോഡ് അസ്സിസ്റ്റൻ്റ് ഓവർസീയർ) പ്രകാശനം ചെയ്ത് മുഖ്യ സന്ദേശം അറിയിച്ചു. സീക്രട്ട് ഏജൻ്റ്സ് (Secret Agents) എന്നതാണ് ചിന്താവിഷയം.
എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ, പാസ്റ്റർ ബിനു ജോസഫ്, വടശ്ശേരിക്കര, പാസ്റ്റർ അനിൽ ഇലന്തൂർ
എക്സൽ വി. ബി. എസ്സ് നാഷണൽ ഡയറക്ടർ ഷിനു തോമസ് കാനഡ വി ബി എസ്സ് ഡയറക്ടർ ജോബി കെ.സി , അഡ്മിനിസ്‌ട്രേറ്റർ ബെൻസൺ എൻ. വറുഗ്ഗീസ് , എന്നിവർ നേതൃത്വം കൊടുത്തു.

പ്രശസ്ത എഴുത്തുകാരൻ ഷാജൻ ജോൺ ഇടയ്‌ക്കാട് സ്വാഗതം അറിയിച്ചു. എക്സൽ സ്‌കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം പ്രിൻസിപ്പാൾ ഷിബു കെ. ജോൺ ചിന്താവിഷയം അവതരിപ്പിച്ചു. എക്സൽ മിനിസ്ടീസ് ചെയർമാൻ റവ. തമ്പി മാത്യു (അറ്റ്ലാൻ്റ) വി ബി എസ് നാഷണൽ കോഡിനേറ്റർ റിബി കെന്നത്ത് ( ദുബൈ) , പാസ്റ്ററുമാരായ ബ്ലസ്സൻ തോമസ്, ഷാജി സാമുവൽ, ഫെബിൻ സണ്ണി, മാത്യു വി ജേക്കബ്, സജി ചെറിയാൻ എന്നിവർ ആശംസകളറിയിച്ചു.

എക്സൽ മ്യൂസിക് ബാൻഡിൻ്റെ നേതൃത്വത്തിൽ നടന്ന സംഗീത സന്ധ്യയിൽ പ്രശസ്ത ക്രൈസ്തവ ഗായകർ ഗ്ലാഡ്സൺ ജയിംസ്, സ്റ്റാൻലി റാന്നി, സ്റ്റെഫിൻ പി. രാജേഷ്, ആഷേർ ബി. ജോസഫ്, ബ്ലെസ്സി ബെൻസൺ എന്നിവർ ഗാനങ്ങളാലപിച്ചു. വിവിധ സഭാ നേതൃത്വ നിരയിലുള്ളവർ, എക്സൽ ടീം അംഗങ്ങൾ , യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് അഡ്മിൻസ്, വിവിധ സഭാംഗങ്ങൾ എന്നിവർ ഉൾപ്പെടെ 300 ലധികം അംഗങ്ങൾ പങ്കെടുത്തു.

Sharjah city AG

Comments are closed.