Ultimate magazine theme for WordPress.

വിദ്യാർത്ഥികളുടെ സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കണം

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് ഉപയോഗവും കുട്ടികളുടെ സുരക്ഷയും സംബന്ധിച്ച നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരാണെന്ന് സുപ്രീം കോടതി. പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

 

സെപ് ഫൗണ്ടേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്. അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നു ജസ്റ്റിസുമാരായ ബി.ആര്‍. ഗവായി, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച വിധിച്ചു. ഇതു സംബന്ധിച്ച ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.