Official Website

നാടിൻറെ വളർച്ചക്ക് കാരണം ക്രിസ്ത്യൻ മിഷ്ണറിമാരുടെ സേവനം : സ്പീക്കർ എം. അപ്പാവൂ

0 347

ചെന്നൈ : തമിഴ്നാടിന്റെ വളർച്ചയുടെ പ്രധാന കാരണം ക്രിസ്ത്യന്‍ മിഷ്ണറിമാരാണെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ ഇല്ലായിരുന്നെങ്കിൽ തമിഴ്നാട് മറ്റൊരു ബീഹാറാകുമായിരുന്നുവെന്നും നിയമസഭ സ്പീക്കർ എം. അപ്പാവൂ. ക്രിസ്ത്യൻ മിഷ്ണറിമാർ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കിയതെന്നും. മിഷ്ണറിമാരെ പുറത്താക്കിയാൽ തമിഴ്നാട്ടിൽ ഒരു വളർച്ചയും ഉണ്ടാകില്ലായിരുന്നുവെന്നും, തന്റെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് ക്രൈസ്തവ മിഷ്ണറിമാരാണെന്നും, അവരുടെ പ്രവർത്തനമാണ് തമിഴ്നാടിന്റെ അടിത്തറ പാകിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മിഷ്ണറിമാരുടെ നന്മകളെ പുകഴ്ത്തിയുള്ള സ്പീക്കറുടെ പ്രസ്താവനയെ വിവാദമാക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. അതിനു മറുപടി അദ്ദേഹം വ്യക്തമാക്കി ‘ചരിത്രം മാത്രമാണ് താൻ പരാമർശിച്ചതെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ മാത്രമാണ് എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കിയതെന്നും ക്രിസ്ത്യൻ മിഷ്ണറിമാർ സാമൂഹിക സമത്വം കൊണ്ടുവന്നുവെന്നും’ അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിമർശനത്തോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സ്പീക്കർ അപ്പാവു വ്യക്തമാക്കി.

Comments
Loading...
%d bloggers like this: