Ultimate magazine theme for WordPress.

അപ്പൊസ്തലിക് പെന്തക്കോസ്തൽ ചർച്ച് ഓർഡിനേഷൻ ശുശ്രൂഷകൾ നടന്നു

കൊല്ലം : അപ്പൊസ്തലിക് പെന്തക്കോസ്തൽ ചർച്ചസിന്റെ നേതൃത്വത്തിൽ കേരളത്തിലും ജാർഖണ്ഡിലുമായി ഈ മാസത്തെ ഓർഡിനേഷൻ ശുശ്രൂഷകൾ നടന്നു.. ഓഗസ്റ്റ് 20-ന് കേരളത്തിലും ഓഗസ്റ്റ് 27-ന് ജാർഖണ്ഡിലുമായാണ് ചടങ്ങുകൾ നടന്നത്. കുമ്പനാടുള്ള എ.പി.സി ഹെഡ് ഓഫീസിൽ നടന്ന കേരളത്തിലെ ഓർഡിനേഷൻ ശുശ്രൂഷയിൽ റവ. സാക് ജോൺ മുഖ്യസന്ദേശം നൽകി. റവ. അലക്സ് പടയാട്ടിൽ, റവ. പ്രദീപ് എസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഓഗസ്റ്റ് 27-ന് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം ജില്ലയിലുള്ള തിയാത്തംഗർ (ആനന്ദ്പൂർ) ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ നടന്ന ശുശ്രൂഷയിൽ റവ. പ്രദീപ് എസ് മുഖ്യസന്ദേശം നൽകി. റവ. ജേക്കബ് ജോസഫ്, റവ. ജൂബി മാത്യൂ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ജാർഖണ്ഡിലെ ഓർഡിനേഷനിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ഇവാ. അനീഷ് അൽഫ പങ്കെടുത്തു.

രണ്ടിടങ്ങളിലുമായി ഇവാഞ്ചലിസ്റ്റുമാർ, പാസ്റ്റർമാർ, റവറന്റന്മാർ എന്നിങ്ങനെ ആകെ 26 പേരാണ് ഓർഡിനേഷൻ സ്വീകരിച്ചത്. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ, ഐ.ഡി. കാർഡുകൾ, ക്ലർജി ഡ്രസ്സ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. ഓർഡിനേഷൻ സ്വീകരിച്ചവരുടെ വിവരങ്ങൾ നിയമനടപടികളുടെ ഭാഗമായി അതാത് ജില്ലകളിലെ കളക്ടറേറ്റുകളിലും പോലീസ് അധികാരികൾക്കും രേഖാമൂലം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

1860-ലെ സൊസൈറ്റി ആക്ട് പ്രകാരം ഡൽഹിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പെന്തക്കോസ്ത് എപ്പിസ്കോപ്പൽ പ്രസ്ഥാനമാണ് അപ്പൊസ്തലിക് പെന്തക്കോസ്തൽ ചർച്ചസ് (APC). ഇന്ത്യയിലുടനീളമുള്ള സ്വതന്ത്ര സഭകൾക്ക് ഐക്യതയും നിയമപരിരക്ഷയും ലഭ്യമാക്കുക, സുവിശേഷകർക്ക് പരിശീലനവും ഓർഡിനേഷനും നൽകുക, സുവിശേഷം എത്തിയിട്ടില്ലാത്ത മേഖലകളിൽ ശുശ്രൂഷകരെ നിയോഗിക്കുക, ജീവകാരുണ്യ-സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങൾ നടത്തുക എന്നിവയാണ് എ.പി.സി-യുടെ പ്രധാന ലക്ഷ്യങ്ങൾ.

വാർത്ത: ഇവാ. അനീഷ് ആൽഫ

Sharjah city AG

Comments are closed.