Ultimate magazine theme for WordPress.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അർമേനിയൻ പള്ളി തുർക്കിയിൽ വീണ്ടും തുറന്നു

ദിയാർബക്കർ: തുർക്കി – മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അർമേനിയൻ ദേവാലയമായ ദിയാർബാക്കിറിലെ സെന്റ് ഗിരാഗോസ് കത്തീഡ്രൽ വീണ്ടും തുറന്നു. ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഈ പള്ളി, 2008-ൽ പുനരുദ്ധാരണ ശ്രമങ്ങൾ ആരംഭിക്കുന്നത് വരെ കുറച്ച് കാലത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു, മൂന്ന് വർഷത്തെ നവീകരണത്തിന് ശേഷം, പികെകെ പോരാട്ടത്തിനിടെ കേടുപാടുകൾ സംഭവിച്ചതിനാൽ 2015 ൽ വീണ്ടും അടച്ചു. ചരിത്രപ്രസിദ്ധമായ ദേവാലയം വീണ്ടും തുറക്കുന്ന വേളയിൽ, “ദിയാർബക്കീറിലെ ക്രിസ്ത്യൻ സാന്നിധ്യത്തിൽ എണ്ണത്തിൽ കുറവുണ്ടായിട്ടും, ഈ പള്ളി തുറക്കുന്നത് ഒരു തേജസ്സ് ആണെന്നും ടർക്കിഷ്, അർമേനിയൻ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാനവും അർത്ഥവത്തായതുമായ വഴി ആണെന്നും അർമേനിയൻ പാത്രിയാർക്കീസ് ​​സഹക് രണ്ടാമൻ അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.