Ultimate magazine theme for WordPress.

അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം അപകടകരം: ഇറാൻ

ടെഹ്റാൻ: ഗൾഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെസ്കിയാൻ. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘർഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രയേലാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം മൗനം പുലർത്തുകയാണ്’ -അദ്ദേഹം പറഞ്ഞു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇറാൻ ഭാഗമാകുമോയെന്ന ചോദ്യത്തിന്പെസെസ്കിയാൻ വ്യക്തമായ മറുപടി നൽകിയില്ല.

അതേസമയം, ഹിസ്ബുള്ളയെ ലക്ഷ്യമിട്ടെന്ന പേരിൽ ല​ബ​നാ​നി​ലെ ജനവാസ കേന്ദ്രങ്ങളിൽ ഇ​സ്രയേ​ൽ കനത്ത വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവർ 492ലേറെയായി. 1,645 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലിന് തിരിച്ചടിയായി ഗ​ലീ​ലി, ഹൈ​ഫ ന​ഗ​ര​ങ്ങ​ളി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങളിലേ​ക്ക് ഉൾപ്പെടെ റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹി​സ്ബു​ള്ള അ​വ​കാ​ശ​പ്പെ​ട്ടു.

Sharjah city AG
Leave A Reply

Your email address will not be published.