സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്നു മുതല്‍ ആരംഭിച്ചു
കൊച്ചി : സംസ്ഥാനത്തു എന്ന് മുതൽ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകൾ ആരംഭിച്ചു. 4,24,696 പേര്‍ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്, 77,803 പേര്‍. കുറവ് ഇടുക്കിയിലും, 11,008 പേര്‍. ഈ മാസം 30ന് പരീക്ഷ അവസാനിക്കും. കഴിഞ്ഞ അധ്യയന വര്‍ഷം നടത്തേണ്ട പരീക്ഷ കൊവിഡ് കാരണം പാഠഭാഗങ്ങള്‍ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്.