Official Website

ഇസ്രായേൽ ആക്രമണത്തിൽ ഡമാസ്‌കസ് വിമാനത്താവളത്തിന് കനത്ത നാശനഷ്ടം

0 191

ഡമാസ്കസ്:ഇസ്രായേൽ മിസൈൽ ആക്രമണത്തെത്തുടർന്ന് ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് റൺവേകൾ ഉൾപ്പെടെ വൻ നാശനഷ്ടമുണ്ടായതായി സിറിയൻ ഗതാഗത മന്ത്രാലയം. വെള്ളിയാഴ്ച നടന്ന ആക്രമണത്തെത്തുടർന്ന് തലസ്ഥാനത്തെ വിമാനത്താവളത്തിൽ റൺവേകൾ സർവീസ് നടത്തുന്നില്ലെന്ന് സിറിയൻ ഗതാഗത മന്ത്രാലയം അറിയിച്ചു.ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായി കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ലാൻഡിംഗ്, പുറപ്പെടൽ എല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.വിമാനത്താവള ലോബിയിൽ സംഭവിച്ച കേടുപാടുകൾക്ക് പുറമേ നിരവധി എയർസ്ട്രിപ്പുകളിലും നാവിഗേഷൻ ലൈറ്റുകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നതായും മന്ത്രാലയം.

Comments
Loading...
%d bloggers like this: