Ultimate magazine theme for WordPress.

ദേവാലയത്തിന്റെ കുരിശു നശിപ്പിച്ചു കാവിക്കൊടി സ്ഥാപിച്ചു

കടബ :കര്‍ണ്ണാടകയിലെ റെഞ്ഞിലാടി പേരട്കയ്ക്ക് സമീപം എൻമജെ ഗ്രാമത്തിൽ അർധരാത്രി ക്രൈസ്തവ വിരോധികൾ ഇമ്മാനുവൽ അസംബ്ലി ഓഫ് ഗോഡ് ആരാധനാലയത്തില്‍ അനധികൃതമായി അതിക്രമിച്ച് കയറി കുരിശ് നശിപ്പിച്ച് കാവിക്കൊടി സ്ഥാപിച്ചു. പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന പള്ളിയുടെ ഘടനയിൽ ചില അക്രമികൾ കടന്നുകയറുന്നതിന്റെ വീഡിയോ വൈറലായിരുന്നു. കുരിശ് നീക്കം ചെയ്യുന്നതും കാവിക്കൊടി ഉയർത്തുന്നതും ഹനുമാന്റെ ഫോട്ടോ വെച്ചു വിളക്ക് കൊളുത്തുന്നതും അക്രമികൾ പള്ളിയുടെ കവാടത്തിന്റെ വാതിൽ തകർക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. അക്രമികൾ ഹനുമാന്റെ ഛായാചിത്രം ആരാധനാലയത്തില്‍ സ്ഥാപിച്ചതായും ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. ജോസ് വർഗീസ് പറയുന്നു. വൈദികന്റെ പരാതിയിൽ കടബ പോലീസ് കേസെടുത്തു.

അക്രമത്തിന് പുറമെ അവർ പള്ളിയിൽ മോഷണവും നടത്തിയിരുന്നു. പള്ളിയിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ പള്ളിയുടെയും പ്രാർഥനാലയത്തിന്റെയും രേഖകൾ എന്നിവയും മോഷ്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഐ.പി.സി സെക്ഷൻ 448 (അതിക്രമിച്ചു കടക്കൽ), ഐ.പി.സി സെക്ഷൻ 295 3 മതവികാരം വണപ്പെടുത്തത്), ഐ.പി.സി സെക്ഷൻ 427. ഐ.പി.സി സെക്ഷൻ 329 (മോഷണം) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വലിയ ആക്രമണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ബജ്‌റംഗ്ദൾ നേതാവ് മുരളീകൃഷ്ണ ഹസന്തഡ്ക സംഭവസ്ഥലം സന്ദർശിച്ചിരുന്നു

Leave A Reply

Your email address will not be published.