ദി ചർച്ച് ഓഫ് ഗോഡ് റായിപുർ കൺവെൻഷൻ
റായിപുർ: ദി ചർച്ച് ഓഫ് ഗോഡ് റായിപുരിന്റെ 72-മത് വാർഷിക കൺവെൻഷൻ ഒക്ടോബെർ 24 മുതൽ 29 വരെ റായിപുരിലെ രാജാതലബിലുള്ള സഭാ ആസ്ഥാനത്തു നടക്കും.
സഭാ പ്രസിഡന്റ് ഡോ. എം. എസ്. സ്‌കറിയ കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു തോമസ്, ഡോ. പോൾ മാത്യൂസ് എന്നിവർ പ്രസംഗിക്കും. ബ്രദർ നീലകന്ത, സിസ്റ്റർ പെർസിസ് ജോൺ എന്നിവരുടെ ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ദിവസവും രാവിലെ 5 ന് ആത്‍മഭിഷേകത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും വൈകിട്ട് 6.30 മുതൽ 9 വരെ പൊതു യോഗങ്ങളും നടക്കും. 27നു വെള്ളിയാഴ്ച രാവിലെ 9 ന് എബെനെസർ ബൈബിൾ കോളേജിന്റെ ബിരുദ ദാന ശുശ്രുഷയും നടക്കും. ശനിയാഴ്ച സൺഡേ സ്കൂൾ യുവജനങ്ങളുടെ പ്രത്യേക പരിപാടികളും നടക്കും.