Ultimate magazine theme for WordPress.

ദൈവസഭ വിശുദ്ധിയിലേക്ക് മടങ്ങിവരണം; റവ. പി.സി. ജേക്കബ്; ഐ.പി.സി ഫാമിലി കോണ്ഫറന്സ് ഒക്കലഹോമയിൽ ആരംഭിച്ചു

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് 4 ന് വ്യാഴാഴ്ച ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ ആരംഭിച്ചു.
ദൈവസഭ വിശുദ്ധിയിലേക്ക് മടങ്ങിവരണം. ദൈവത്തിന് സഭയെക്കുറിച്ചുള്ള ദർശനം ദൈവജനം പ്രാപിക്കാൻ തയ്യാറാകണമെന്നും വേദപുസ്തകത്തിന്റെ പ്രമാണത്തിലേക്ക് വിശ്വാസ സമൂഹം മടങ്ങിവരണമെന്നും നാഷണൽ ചെയർമാൻ റവ. പി.സി.ജേക്കബ് പ്രസ്താവിച്ചു. ചിന്താവിഷയം അവതരിപ്പിച്ച് കോണ്ഫ്രൻസ് ഉത്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
റവ. ഡോ. ജോയി എബ്രഹാം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ. ഡോ പോൾ മാത്യു, റവ. ഡോ. വിൽസൻ വർക്കി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റർ എം.ജെ എബ്രാഹം സങ്കിർത്തനം വായിച്ചു. ബ്രദർ ഫിന്നി മാത്യു സ്വാഗതം ആശംസിച്ചു. നാഷണൽ ക്വയർ ഗാനശുശ്രുഷ നിർവ്വഹിച്ചു. ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം \”അതിരുകളില്ലാത്ത ദർശനം\” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ ഡോ. സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചൽ സ്റ്റിവെൻ ലിയോ, ഡോ. മറിയാമ്മ സ്റ്റീഫൻ, ഡോ. ജെയ് പൈ എന്നിവരെ കൂടാതെ റവ. ഡോ. വത്സൻ എബ്രാഹം, റവ.ഡോ.സാം ജോർജ്, റവ.ഡോ എബി പീറ്റർ, റവ. ഷിബു തോമസ്, റവ. ജേക്കബ് മാത്യു, റവ.ഡോ. സാബു വർഗീസ്, റവ. ജോഷ് മാത്യു, പാസ്റ്റർ സിബി തോമസ്, എന്നിവർ ദൈവ വചനം വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. 7ന് ഞായറാഴ്ച വിശുദ്ധ തിരുവത്താഴ ശുശ്രുഷയോടുകൂടി കോണ്ഫറൻസ് സമാപിക്കും.
ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. പ്രാദേശിക കമ്മറ്റി വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
– നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ)

Leave A Reply

Your email address will not be published.