Official Website

തദ്ദേശവാസികളെ കൊലപ്പെടുത്തിയതിന് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യവുമായി സഭാ നേതാക്കൾ

0 195

ഇൻഡോനേഷ്യ : കഴിഞ്ഞ മാസം ഇന്തോനേഷ്യയിലെ പാപുവ മേഖലയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രവിശ്യയിൽ നാല് തദ്ദേശവാസികളെ കൊന്ന് വികൃതമാക്കിയതിന് ആറ് സൈനികർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സഭാ നേതാക്കൾ.
ഇൻഡോനേഷ്യയിലെ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ (പിജിഐ) എന്ന ഇന്റർഡെനോമിനേഷൻ ഗ്രൂപ്പിന്റെ പാപ്പുവ കമ്മീഷൻ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ആവശ്യം വ്യക്തമാക്കിയത് . ക്രൂരമായ കൊലപാതകങ്ങൾക്ക് ന്യായമായ അന്വേഷണവും കഠിനമായ ശിക്ഷയും സഭ നേതാക്കൾ ആവശ്യപ്പെട്ടു.
“കൊലയും അംഗഭംഗവും ‘മനുഷ്യത്വത്തിന്റെ പരിധിക്കപ്പുറമാണ്.’ അത്യന്തം ക്രൂരമാണ്. സൈനിക കോടതികൾക്ക് പകരം സിവിലിയൻ കോടതികളിൽ സംശയിക്കുന്ന സൈനികർ വിചാരണ ചെയ്യപ്പെടുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു,” പാപ്പുവയിലെ അഗസ്റ്റിനിയൻ ഓർഡറിന്റെ ജസ്റ്റിസ്, പീസ് ആൻഡ് ഇന്റഗ്രിറ്റി ഓഫ് ക്രിയേഷൻ കമ്മീഷൻ ചെയർമാൻ ഫാദർ ബെർണാഡ് ബാരു പറഞ്ഞു.

Comments
Loading...
%d bloggers like this: