Ultimate magazine theme for WordPress.

നിനവേയിൽ നിന്ന് പലായനം ചെയ്ത ക്രൈസ്തവ സമൂഹം മടങ്ങിയെത്തുന്നതായി റിപ്പോർട്ട്

ബാഗ്ദാദ് : വടക്കൻ ഇറാഖിലെ നിനവേ മേഖലയിലെ ക്രൈസ്തവരെ ആക്രമിച്ച് ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തി ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ പലായനം ചെയ്തത്തിൽ 75 ശതമാനം ക്രൈസ്തവരും മേഖലയിലേക്ക് മടങ്ങിയെത്തിയതായി റിപ്പോർട്ട്.

പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡിന്റെ റിപ്പോർട്ട് പ്രകാരം 13,200 ക്രൈസ്തവ കുടുംബങ്ങളാണ് ഇസ്ലാമിക ഭീകരരുടെ വരവോടെ മേഖലയില്‍ നിന്നു പലായനം ചെയ്തത് ഇതിൽ 9,000 ക്രൈസ്തവ കുടുംബങ്ങള്‍ തിരിച്ചെത്തി. ദുരിതങ്ങള്‍ക്കിടയിലും ക്രൈസ്തവ സമൂഹം വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പൊന്തിഫിക്കല്‍ ഫൗണ്ടേഷനുമായുള്ള അഭിമുഖത്തിൽ, അദിയാബെനെ സിറിയൻ കാത്തലിക് ആർച്ച് ബിഷപ്പ് മോണ്‍. നിസാർ സെമാൻ പറഞ്ഞു.

Sharjah city AG

Comments are closed.