Ultimate magazine theme for WordPress.

ശാലോം ക്രിസ്ത്യൻഫെലോഷിപ്പ്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റും റിവൈവൽ മീറ്റിംഗും യുകെയിലെ നോർത്താംപ്റ്റണിൽ

 

നോർത്താംപ്റ്റൺ: ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ ഗോസ്പൽ മ്യൂസിക് ഫെസ്റ്റും റിവൈവൽ മീറ്റിംഗും യുകെയിലെ നോർത്താംപ്റ്റണിലുള്ള ആബി സെന്ററിൽ വെച്ച് നടക്കും.

ദിവസവും വൈകീട്ട് 5.30 മുതൽ രാത്രി 9 വരെ പ്രശസ്ത ക്രൈസ്തവ ഗായകനും പവർവിഷൻ ടിവിയിലൂടെ സുപരിചിതനുമായ ബ്രദർ ഷാരുൺ വർഗീസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഗ്ലാസ്ഗോ കോർണർസ്റ്റോൺ ചർച്ച് പാസ്റ്റർ ഹാരിസൺ മോസസ്, ഐ.സി.പി.എഫ് പ്രസിഡന്റും ട്രെബിൾ മിഷൻ സ്ഥാപകനുമായ ഡോ. കെ. മുരളീധരൻ എന്നിവർ ദൈവവചന സന്ദേശങ്ങൾ നൽകും. നോർത്താംപ്റ്റൺ ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ജോൺസൻ ചെറിയാൻ യോഗങ്ങൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.