Ultimate magazine theme for WordPress.

സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കീവ് മെത്രാന്‍

കീവ്:സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കീവിലെ മെത്രാന്‍ വിറ്റാലി ക്രിവിറ്റ്‌സ്‌കി. യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശം നൂറു ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന അവസാനിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി കീവിലെ മെത്രാന്‍ വിറ്റാലി ക്രിവിറ്റ്‌സ്‌കി രംഗത്തെത്തിയത്. നൂറു ദിവസം നീണ്ട യുദ്ധത്തിനിടയില്‍ യുക്രൈന്‍ മാത്രമല്ല മുഴുവന്‍ അന്താരാഷ്ട്ര സമൂഹവും പരസ്പര ബന്ധത്തിന്റേതായ ഒരു രൂപാന്തരീകരണത്തിലൂടെ കടന്നുപോയെന്നും ഇക്കഴിഞ്ഞ ജൂണ്‍ 1ന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലൂടെ ബിഷപ്പ് വിറ്റാലി പറഞ്ഞു. യുക്രൈന്‍ എവിടെയാണെന്ന് വരെ അറിയാത്തവര്‍ക്ക് പോലും ഇപ്പോള്‍ ബുച്ചാ, ഇര്‍പിന്‍, മരിയുപോള്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

\’\’നമ്മള്‍ ആഗ്രഹിക്കാത്ത ഈ യുദ്ധം നമ്മളെ കുറച്ചുകൂടി പക്വതയുള്ളവരാക്കി. പല കാര്യങ്ങളേയും പുതിയ കണ്ണിലൂടെ നോക്കുവാന്‍ യുദ്ധം നമ്മെ പഠിപ്പിച്ചു. നമ്മള്‍ അറിയാതെ നമുക്ക് ചുറ്റും ജീവിച്ചിരുന്നവര്‍ ഒരു രാത്രികൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ ആയി\’\’. വളരെക്കാലമായി ജനങ്ങള്‍ സമാധാനത്തേക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. വിജയത്തെക്കുറിച്ച് മാത്രമാണ് ആളുകള്‍ സംസാരിക്കുന്നത്. സമാധാനത്തിന്റെ പേരില്‍ യുക്രൈന്റെ ഒരു ഭാഗം വിട്ടുനല്‍കുന്നത് കൊണ്ട് പ്രശ്‌നത്തിന് പരിഹാരമാവില്ല. അത് യുദ്ധത്തെ നീട്ടിവെക്കുകമാത്രമാണ് ചെയ്യുകയെന്ന് ബിഷപ്പ് പറഞ്ഞു.

Leave A Reply

Your email address will not be published.