Ultimate magazine theme for WordPress.

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ തീവ്രവാദി ആക്രമണം

ഗാസ : ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനത ലോകത്തിനു മുഴുവൻ വേദനയാകുകയാണ്. എന്നാൽ വേദനകൾക്ക് നടുവിലും ദൈവത്തിലുള്ള വിശ്വാസം കൈവിടാതെ പ്രാർത്ഥനകളിൽ മുഴുകുകയാണ് ഗാസയിലെ ക്രൈസ്തവ സമൂഹം.

ഗാസയിലെ ദേവാലയത്തിൽ അഭയം പ്രാപിച്ചിരിക്കുന്ന നിരവധി ആളുകൾ ബോംബാക്രമണത്തിൽ ഭീഷണിയിലാണെന്നു ഇടവക വികാരി ഫാ. റോമാനെല്ലി വെളിപ്പെടുത്തുന്നു.പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ നിർദ്ദേശമനുസരിച്ച് നിരവധി ആളുകളാണ് ഗാസയിലെ ഇടവകയിലേക്കു എത്തിക്കൊണ്ടിരിക്കുന്നത്. ദൈവാലയം സുരക്ഷിതസ്ഥാനമാണെങ്കിലും സമീപ സ്ഥലങ്ങളിൽ നടക്കുന്ന ബോംബാക്രമണങ്ങളിൽ ഭയചകിതരായിരിക്കുകയാണ് ജനത.

“ഞങ്ങൾ മരിക്കേണ്ടി വന്നാൽ അത് ആലയത്തിനുള്ളിൽ യേശുവിനോടു ചേർന്നായിരിക്കാൻ ആഗ്രഹിക്കുന്നു. ഇതാണ് ഞങ്ങളുടെ ഭവനം ,ഇവിടെനിന്നും ഞങ്ങൾ ഇങ്ങോട്ടും പോകുന്നില്ല” യുദ്ധത്തിന്റെ ഭീതികൾക്കിടയിലും,മരണം മുന്നിൽ കാണുമ്പോഴും ഇടവകയിൽ താമസിക്കുന്ന ക്രൈസ്തവ സമൂഹം ഇപ്രകാരമാണ് പറയുന്നതെന്ന് ഫാ. റോമാനെല്ലി പറയുന്നു.

യുദ്ധം മൂലം കുടിയിറക്കപ്പെട്ട ,പാലായനം ചെയ്യേണ്ടിവന്ന ഒരു സന്യാസിനി തന്റെ വേദന മറച്ചുവെക്കുന്നില്ല: മറ്റെന്തിനേക്കാളും വേദനിപ്പിക്കുന്ന കാര്യം ,ഈ യുദ്ധം നിർത്താൻ ആരും ഒന്നും ചെയ്യുന്നില്ല എന്നതാണ്. ഇവിടെ സാധാരണക്കാർ പട്ടിണിയും ബുദ്ധിമുട്ടും മൂലം ബോംബുകൾക്കിടയിൽ മരിക്കുന്നു. പാവപ്പെട്ടവരിൽ നിന്നും അവർക്കു എന്ത് ലഭിക്കാനാണ്” അവർ ചോദിച്ചു.

കാലാവസ്ഥയുടെ കാഠിന്യവും ഭീതിയും ഭക്ഷണ ദൗർലഭ്യവും നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്നുവെങ്കിലും ഇടവകയിൽ താമസിക്കുന്ന എല്ലാവരും ദിവസവും പ്രാർത്ഥന നടത്തുന്നുണ്ടെന്ന് ഫാ. റോമാനെല്ലി പറഞ്ഞു. യുദ്ധത്തിന്റെ ഇരകൾ ,എല്ലാം നഷ്ടപ്പെട്ടവർ ,സമാധാനമില്ലായ്മ ഈ ചിന്തകളെല്ലാം കൂടെ ദൈവത്തിലുള്ള വിശ്വാസത്തോട് ചേർത്തുവച്ചുകൊണ്ടു പ്രാർത്ഥിക്കുമ്പോൾ ദൈവം രെക്ഷിക്കുമെന്ന പ്രത്യാശ ഞങ്ങൾക്കുണ്ടെന്നു ജനത ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.