Ultimate magazine theme for WordPress.

സാങ്കേതിക വിദ്യകൾ മനുഷ്യകുലത്തിന്റെ സേവനത്തിനാവണം : മാർപാപ്പാ

വത്തിക്കാൻ :സാങ്കേതിക വിദ്യയുടെയും ശാസ്ത്രത്തിന്റെയും വളർച്ച എപി;എപ്പോഴും മനുഷ്യന്റെ സമഗ്രമായ മനുഷ്യ വികസനത്തിന്റെയും സേവനത്തിനു വേണ്ടിയായിരിക്കണമെന്ന് ചുണ്ടിക്കാട്ടെ ഫ്രാൻസിസ് മാർപാപ്പ.
വളർന്നു വരുന്ന സാങ്കേതിക വിദ്യകളും വ്യക്തിയും പൊതുനന്മയും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിച്ച ശിൽപശാലയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പൊതുനന്മയ്ക്കായി ഉയർന്നു വരുന്ന സാങ്കേതിക വിദ്യകൾ വ്യക്തിയെ അഭിമുഖീകരിക്കുന്നു എന്ന തലക്കെട്ടിൽ ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധരുടെ പങ്കാളിത്തത്തോടെയാണ് അന്താരാഷ്ട്ര ശിൽപശാല ഫെബ്രുവരി 20-21 തീയതികളിൽ നടക്കുന്നത്.
സാങ്കേതിക വിദ്യയുടെ ലോകത്ത് മനുഷ്യജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ മൂന്ന് വെല്ലുവിളികൾ മനുഷ്യന്റെയും ബന്ധത്തിന്റെയും നിർവചനത്തിൽ പുതിയ സാങ്കേതിക വിദ്യകളുടെ സ്വാധീനം, അറിവും അതിന്റെ അനന്തരഫലങ്ങളും പാപ്പാ കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.