ഉമ്മുൽ ഖുവൈൻ ∙ അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് SIAG, യുഎഇ സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ “സ്റ്റുഡന്റ്സ് റിട്രീറ്റ് 2026” ഈ മാസം 29ന് ശനിയാഴ്ച നടക്കും. നഗരത്തിലെ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ എജി ചർച്ചിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നീണ്ടുനിൽക്കുന്ന റിട്രീറ്റിൽ, “വളരുക, ബന്ധപ്പെടുക, പ്രതിജ്ഞാബദ്ധരാവുക” (Grow · Connect · Commit) എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. 11 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി പ്രത്യേക കിഡ്സ് സെഷനും 12 വയസ്സു മുതൽ മുകളിലേക്കുള്ളവർക്കായി യൂത്ത് സെഷനും ഒരുക്കിയിട്ടുണ്ട്.
ഇമ്മാനുവേൽ എജി ദുബായ് പാസ്റ്ററായ ഡോ. റീജു തരകൻ, ആപ്പിൾ ഇന്റർനാഷണൽ സ്കൂൾ കൗൺസിലറായ ബ്ര. ക്രിസ്റ്റി ചെറിയാൻ, ഐസിപിഎഫ് സ്റ്റാഫ് വർക്കർ ബ്ര. നെൽസൺ മാത്യു എന്നിവർ റിസോഴ്സ് പേഴ്സൺമാരായി ക്ലാസുകൾക്ക് നേതൃത്വം നൽകും.
“രൂപാന്തരപ്പെടുക, സജ്ജരാകുക, മാറ്റത്തിന് കാരണമാകുക” എന്ന സന്ദേശമുയർത്തുന്ന റിട്രീറ്റിലേക്ക് വിദ്യാർത്ഥികളെയും കുട്ടികളെയും സംഘാടകർ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിജു കോശി ജോൺ (+971 50 679 4937), ബ്ര. സാബു (+971 55 104 8033) എന്നിവരെ ബന്ധപ്പെടാം.

Comments are closed.