ഡൽഹി :ദേശീയ തലസ്ഥാന മേഖലയുടെ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ പ്രാഥമിക വിലയിരുത്തലനുസരിച്ച് ഭൂകമ്പത്തിന്റെ ആഴം 5 കിലോമീറ്ററും 6.2 തീവ്രതയുമാണ്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. ദില്ലി തലസ്ഥാന പരിധിയിലെ പശ്ചിമ ദില്ലി മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി വിവരങ്ങളില്ല. 40 സെക്കന്റിലധികം നീണ്ടുനിന്ന ഭൂകമ്പം പരിഭ്രാന്തി പരത്തി, താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി മാറിയതായാണ് റിപ്പോർട്ട്.