ന്യൂഡൽഹി : ഐ എസ് ഭീകരന്റെ വരവിൽ നിർണ്ണായക നീക്കവുമായി കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം ഡൽഹിയിലെത്തി. ഡൽഹി പൊലീസിന്റെ പിടിയിലായ ഐ എസ് ഭീകരരെ ചോദ്യം ചെയ്യുന്നു. കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ് എബ്രഹാം അന്വേഷണം അർഭിച്ചിരുന്നു. ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പൊലീസ് അറിയിച്ചിരുന്നു. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കിയിരുന്നു. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും ഡൽഹി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ അറിയിച്ചു. എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ഡൽഹിയിൽ നിന്നാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്.