Ultimate magazine theme for WordPress.

നൈജീരിയയില്‍ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു

അബൂജ: നൈജീരിയയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ ജീവനോടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ സേഫ് ഹെവൻ പ്രത്യേക മിലിട്ടറി ടാസ്‌ക് ഫോഴ്‌സാണ് എട്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കുഅഫാന ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിലും പങ്കുണ്ടെന്ന് സേനയുടെ വക്താവ് ക്യാപ്റ്റൻ ജെയിംസ് ഓയ പറഞ്ഞു.

സെപ്റ്റംബർ ഏഴാം തീയതി റാഫേൽ ഫാടാൻ ഇടവകയിൽ പ്രവർത്തിച്ചിരുന്ന രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് കൊള്ളക്കാർ ദേവാലയം ആക്രമിച്ചത്. ഇടവക ദേവാലയത്തിലെ വികാരി ഫാ. ഇമ്മാനുവൽ ഒക്കോളോയും അസിസ്റ്റന്‍റും രക്ഷപ്പെട്ടുവെങ്കിലും വൈദിക വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെടുകയായിരിന്നു. കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതിനും പ്രദേശത്ത് ആയുധ നിർമ്മാണ ഫാക്ടറി നടത്തിയതിനും എട്ട് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

Leave A Reply

Your email address will not be published.