Ultimate magazine theme for WordPress.

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം:ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയായിക്കഴിഞ്ഞതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.  എസ്.എസ്.എൽ.സി പരീക്ഷാ ഫലം ബുധനാഴ്ച മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിലാണ് പ്രഖ്യാപനം. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും SSLCപരീക്ഷാഫലം എങ്ങനെ അറിയാം?
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക- keralaresults.nic.in അല്ലെങ്കിൽ keralapareekshabhavan.in
ഘട്ടം 2: ഹോംപേജിൽ, \’Kerala SSLC Result 2022\’എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോൾ നമ്പർ, മറ്റ് ലോഗിൻ വിശദാംശങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുക
ഘട്ടം 4: എസ്.എസ്.എൽ.സി ഫലം സ്ക്രീനിൽ കാണാനാകും
ഘട്ടം 5: ഫലം ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം

Leave A Reply

Your email address will not be published.