Ultimate magazine theme for WordPress.

തി​രി​ച്ച​ടി​ച്ച് അ​മേ​രി​ക്ക; കാ​ബൂ​ള്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ വ​ധി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കാ​ബൂ​ൾ ആ​ക്ര​മ​ണ​ത്തി​ന് അ​മേ​രി​ക്ക​യു​ടെ തി​രി​ച്ച​ടി. അ​ഫ്‍​ഗാ​നി​സ്ഥാ​നി​ലെ ഐ​എ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​ക്കാ​ര്യം പെ​ന്‍റ​ഗ​ണ്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കാ​ബൂ​ൾ ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ വ​ധി​ച്ച​താ​യാ​ണ് വി​വ​രം. ന​ൻ​ഗ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ലാ​ണ് അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

അ​തേ​സ​മ​യം വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണം 170 ആ​യി. 13 അ​മേ​രി​ക്ക​ൻ സൈ​നി​ക​രും, ര​ണ്ട് ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​രും കൊ​ല്ല​പ്പെ​ട്ട​വ​രി​ലു​ണ്ട്. അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രാ​ണ് മ​രി​ച്ച​വ​രി​ൽ ഏ​റെ​യും. 30 താ​ലി​ബാ​ൻ​കാ​രും കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് ഇ​ര​ട്ട​സ്ഫോ​ട​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും, ഒ​രു ചാ​വേ​ർ ആ​ക്ര​മ​ണം മാ​ത്ര​മാ​ണ് ന​ട​ന്ന​തെ​ന്നും അ​മേ​രി​ക്ക അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.