Ultimate magazine theme for WordPress.

യൂവേർഷൻ ബൈബിൾ ആപ്പിന്റെ മുന്നേറ്റം വി വിളിച്ചോതി മെക്സിക്കോയിലെ പ്രത്യേക സംഗമം

ഡിജിറ്റൽ യുഗത്തിൽ ബൈബിൾ വചനങ്ങൾ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കുന്നതിൽ പ്രമുഖ ആപ്പായ യൂവേർഷൻ വലിയ പങ്കാണ് വഹിക്കുന്നത്. യൂവേർഷന്റെ പുതിയ മുന്നേറ്റങ്ങൾ പങ്കുവെക്കുന്നതിനായി മെക്സിക്കോ സിറ്റിയിലെ ഓഡിറ്റോറിയത്തിൽ സഭാ നേതാക്കളും പ്രമുഖ കലാകാരന്മാരും പങ്കെടുത്ത പ്രത്യേക സംഗമം സംഘടിപ്പിച്ചു.

2007-ൽ ഷിക്കാഗോ വിമാനത്താവളത്തിൽ വെച്ചാണ് യൂവേർഷൻ സി.ഇ.ഒ ബോബി ഗ്രൂൻവാൾഡിന് ഒരു വെബ്‌സൈറ്റ് തുടങ്ങണമെന്ന ആശയം ഉദിക്കുന്നത്. തുടക്കത്തിൽ വെബ്‌സൈറ്റ് പരാജയപ്പെട്ടെങ്കിലും, 2008-ൽ ആപ്പ് സ്റ്റോർ ആരംഭിച്ചപ്പോൾ ഒരു ചെറുപ്പക്കാരന്റെ സഹായത്തോടെ മൊബൈൽ ആപ്പാക്കി മാറ്റിയത് വലിയ വിജയമായി.

സൗജന്യ ബൈബിൾ വായന, ഓഡിയോ ബൈബിൾ, പ്രതിദിന ധ്യാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ആപ്പ് ലോകമെമ്പാടും പ്രചാരത്തിലുണ്ട്. നൂറു കോടിയിലധികം ഉപകരണങ്ങളിൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഈ ആപ്പിൽ 26 കോടിയിലധികം ആളുകൾ അക്കൗണ്ടുകൾ ഉണ്ടാക്കി വചനം വായിക്കുന്നുണ്ടെന്ന് സി.ഇ.ഒ ബോബി വ്യക്തമാക്കി.

Sharjah city AG

Comments are closed.