വാഷിംഗ്ടൺ: ഇസ്രായേലുമായി അബ്രഹാം കരാറിൽ ഒപ്പുവെക്കാൻ താൽപര്യമുണ്ടെന്ന് സൗദി അറേബ്യയുടെ കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അബ്രഹാം കരാറിന്റെ ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ അതിന് മുമ്പ് പാലസ്തീൻ ജനതക്ക് സ്വന്തമായ രാജ്യം ഉണ്ടാകണം. ദ്വി രാഷ്ട്ര പരിഹാരത്തിലേക്ക് വ്യക്തവും ഉറപ്പുള്ളതുമായ ഒരു പാത ഒരുക്കണം – അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ട്രംപുമായി ക്രിയാത്മക ചർച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പാലസ്തീൻ രാഷ്ട്രം ഒരിക്കലും അനുവദിക്കില്ലെന്ന ഇസ്രായേലിന്റെ നിലപാട് സൗദിയുടെ ആവശ്യത്തിന് തടസ്സമാകും. കഴിഞ്ഞ ദിവസങ്ങളിലും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും അത് ആവർത്തിച്ചിരുന്നു.
F-35 യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന പ്രധാന പ്രതിരോധ കരാറുകളും സിവിൽ ആണവ ഊർജ്ജ സംബന്ധമായ ധാരണകളും രണ്ടുരാജ്യങ്ങളും ഒപ്പുവച്ചു. ഗാസയുടെ പുനർനിർമാണത്തിനും സൗദി സഹായം പ്രഖ്യാപിക്കുമെന്ന് സൂചിപ്പിച്ചു

Comments are closed.