മെക്സിക്കോ: 2014-ൽ കാണാതായ 43 വിദ്യാർത്ഥികളിൽ ആറുപേരെ കണ്ടെത്തി. ഇവരെ തട്ടികൊണ്ടുപോയി ദിവസങ്ങളോളം ഒരു വെയർഹൗസിൽ തടവിൽ വെച്ചിരിക്കുകയായിരുന്നു. തുടർന്ന് അവരെ പ്രാദേശിക സൈനിക കമാൻഡർക്ക് കൈമാറുകയായിരുന്നു. ഇന്റീരിയർ അണ്ടർസെക്രട്ടറി അലജാൻഡ്രോ എൻസിനാസ്, മെക്സിക്കോയിലെ ഏറ്റവും മോശമായ മനുഷ്യാവകാശ അഴിമതികളിലൊന്നിലേക്ക് സൈന്യത്തെ നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തട്ടിക്കൊണ്ടുപോയസംഘത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബാക്കി വിദ്യർഥികൾക്കുള്ള തെരച്ചിൽ നടക്കുകയാണ്.
Related Posts
Comments