ഷാർജ: ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ത്രിദിന കൺവൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ നടക്കും. ദിവസവും വൈകിട്ട് 7.30-ന് ആരംഭിക്കുന്ന കൺവൻഷനിൽ പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷണം നടത്തും.
ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ . ഡോ. വിൽസൺ ജോസഫ് കൺവെൻഷൻ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും. സംഗീത ശുശ്രൂഷയ്ക്ക് വർഷിപ്പ് സിങ്ങേഴ്സ് നേതൃത്വം നൽകും.
സഭയുടെ സീനിയർ പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Comments are closed.