Ultimate magazine theme for WordPress.

ചരിത്രനേട്ടമായി റിയാദ് സെൻട്രൽ റീജിയണിലെ അന്താരാഷ്ട്ര സമ്മേളനം

റിയാദ്: ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് സൗദി അറേബ്യയുടെ ആഭിമുഖ്യത്തിൽ റിയാദിൽ നടന്ന അന്താരാഷ്ട്ര സമ്മേളനം ഗൾഫ് മേഖലയിലെ സഭകൾക്ക് പുതിയ ഉണർവ് നൽകി. 2025 ഓഗസ്റ്റ് 22, 23 തീയതികളിൽ നടന്ന ഈ സമ്മേളനത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്തു.

റെവ. ഡോ. സ്റ്റീഫൻ ഡാർനെൽ, സിസ്. ജാനിസ് ഡാർനെൽ, റെവ. ഡോ. സുശീൽ മാത്യു എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു. “ബെനോനിയുടെ ബെഞ്ചമിനായുള്ള രൂപാന്തരം” എന്ന മുഖ്യ സന്ദേശം സദസ്സിന് ആത്മീയ പ്രചോദനം നൽകി. കൂടാതെ, പാസ്റ്റർമാർക്കും നേതാക്കൾക്കുമായി നടന്ന പ്രത്യേക സമ്മേളനത്തിൽ ശുശ്രൂഷാപരമായ വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ഫിലിപ്പീൻസിൽ നിന്നുള്ള പാസ്റ്റർ ജിൽ, ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ അനിൽ അടൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത ആരാധന സമ്മേളനത്തിന് ആത്മീയ ഉണർവ് പകർന്നു. ചർച്ച് ഓഫ് ഗോഡ് സൗദി അറേബ്യയുടെ നാഷണൽ റെപ്രസെന്റേറ്റീവ് പാസ്റ്റർ റെജി ജോർജ് (കടമ്പനാട്) പരിപാടികൾ ഏകോപിപ്പിച്ചു. ഫിലിപ്പിനോ കോർഡിനേറ്റർ പാസ്റ്റർ ചെയും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

സമ്മേളനത്തിലെ ഒരു പ്രധാന ആകർഷണം സൗദി അറേബ്യയിലെ ആദ്യത്തെ ഫിലിപ്പിനോ ചർച്ചിന്റെ 25-ാം വാർഷികാഘോഷമായിരുന്നു. ദൈവത്തിന്റെ വിശ്വസ്ഥതയ്ക്ക് സാക്ഷ്യം വഹിച്ച ഈ നിമിഷം ചർച്ച് ഓഫ് ഗോഡിന്റെ ഗൾഫിലെ വളർച്ചയുടെ ഒരു നാഴികക്കല്ലായി മാറി. ഈ അന്താരാഷ്ട്ര സമ്മേളനം ഗൾഫ് മേഖലയിലെ സഭകളുടെ ഐക്യവും ദൗത്യബോധവും ശക്തിപ്പെടുത്താൻ സഹായിച്ചു.

വാർത്ത : റെവ. ഗ്ലാഡ്സൺ വർഗ്ഗീസ്, GCCOG റീജിയണൽ മീഡിയ ഡിപ്പാർട്ട്മെന്റ്

Sharjah city AG

Comments are closed.