Ultimate magazine theme for WordPress.

മല്ലപ്പള്ളി സെന്റർ പി. വൈ.പി.എയ്ക്ക് പുതിയ നേതൃത്വം

മല്ലപ്പള്ളി : മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ ജനറൽ ബോഡി മല്ലപ്പള്ളി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ. പി. സി. തമ്പിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. മല്ലപ്പള്ളി സെന്റർ ജോയിന്റ് സെക്രട്ടറി ബ്രദർ സാംസൺ ടി. സി പ്രാർത്ഥിച്ചു ആരംഭിച്ചു.

ബ്രദർ സാജൻ ഏബ്രഹാം സ്വാഗതം ചെയ്ത് സംസാരിച്ചു. പാസ്റ്റർ നൈജു പി നൈനാൻ ആമുഖാ അവതരണം നടത്തി. തുടർന്ന്  2022-25 പ്രവർത്തന വർഷത്തെ റിപ്പോർട്ട്, കണക്ക് അവതരിപ്പിച്ചു. തുടർന്ന് സെന്റർ സെക്രട്ടറി പാസ്റ്റർ ജോൺ വർഗീസ് നിലവിലെ കമ്മിറ്റിയെ പിരിച്ചുവിടുകയും അതിനു ശേഷം 2025-28 പ്രവർത്തന വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ടവർ :പ്രസിഡന്റ്- പാസ്റ്റർ. നൈജു. പി. നൈനാൻ, വൈസ് പ്രസിഡന്റുമാർ -ഇവാ. ജോസി. പി. ജോർജ്ജ്, ബ്രദർ. സാജൻ ഏബ്രഹാം
സെക്രട്ടറി – ജിജോ ജോർജ്ജ്,ജോയിന്റ് സെക്രട്ടറി -ശാലു ജോൺസൻ, ആൽവിൻ റിജോ,ട്രഷറർ -ഹെലൻ തോമസ്, മീഡിയ കൺവീനർ – സ്റ്റീവ് കെ സണ്ണി,പബ്ലിസിറ്റി കൺവീനർ – പ്രയ്‌സൺ നിബു ജോൺ, താലന്ത് കൺവീനർ – ബിനോയ്‌ ഏബ്രഹാം, സ്റ്റേറ്റ് പ്രതിനിധി – അലൻ പി ജോജി,
സോണൽ പ്രതിനിധി – സുബിൻ ജോൺസ്,കമ്മിറ്റി അംഗങ്ങൾ : ജിബിൻ സാമൂവൽ,റിൻസൺ TR, അലൻ ബി മാത്യു , ഫിലിപ്പ് സി എബ്രഹാം, പ്രതിഭ ജോൺസൻ,സോജി സാജൻ, ബെറ്റ്സി ആൻ ബിജു,ലിയ ബിനോയ്‌,രേഷ്മ കെ റെജി എന്നിവരെയും തിരഞ്ഞെടുത്തു.

തുടർന്ന് ഇവാ ജോസി പി ജോർജ് കൃതജ്ഞത അറിയിച്ചു.ബ്രദർ അനീഷ് സി. പി പ്രാർത്ഥിച്ചു. പാസ്റ്റർ പി. സി തമ്പിയുടെ ആശിർവാദത്തോടെ യോഗം അവസാനിച്ചു.

Sharjah city AG

Comments are closed.