ശ്രീ വർഗീസ് ജോസഫ് കുവൈറ്റിൽ നിര്യാതനായി.
കുവൈറ്റ് സിറ്റി : പത്തനംതിട്ട അയിരൂർ കൊട്ടത്തൂർ സ്വദേശി മേപ്പുറത്ത് വീട്ടിൽ ശ്രീ വർഗീസ് ജോസഫാണ് (രാജു, 57 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച രാത്രി കോവിഡ് അനന്തര ചികിത്സയിലിരിക്കെ ഫർവാനിയ ഹോസ്പിറ്റിലിൽ വച്ച് മരണമടഞ്ഞത്. രണ്ട് മാസം മുൻപ് കോവിഡ് ബാധയിൽ നിന്നും രോഗമുക്തി നേടിയിരുന്നു.
ഭാര്യ : റീത്ത ഫിലിപ്പ്. മക്കൾ : റോണി വർഗീസ്, റീബൻ വർഗീസ്, റിജോയ് വർഗീസ്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.