പാക്കിസ്ഥാനി ഡെലിവറി റൈഡറെ പ്രശംസിച്ച് ഷെയ്ഖ് ഹംദാൻ
യുഎഇ : കഴിഞ്ഞ ദിവസം ദുബായ് തലാബത്ത് ഡെലിവറി ഡ്രൈവറായ അബ്ദുൾ ഗഫൂർ തിരക്കേറിയ റോഡിൽ നിന്നും നിന്ന് രണ്ട് കോൺക്രീറ്റ് ബ്ലോക്കുകളുടെ തടസ്സം നീക്കം ചെയ്യുന്ന വീഡിയോ വൈറൽ ആയിരുന്നു.ഇതിനു പിന്നാലെയാണ് ദുബായ് കിരീടാവകാശിയായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡെലിവറി ഡ്രൈവറായ ഗഫൂറിന്റെ നിസ്വാർത്ഥമായ നല്ല പ്രവൃത്തിയെ പ്രസംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.അബ്ദുൾ ഗഫൂറിനെ കണ്ടുമുട്ടിയതിൽ അഭിമാനിക്കുന്നു, ഗഫൂറിൽ നിന്നും പിന്തുടരേണ്ട ഒരു യഥാർത്ഥ മാതൃകയാണ് , അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.