ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർഥന
തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് തിരുവനന്തപുരം സൗത്ത് സെക്ഷനിലെ കുടപ്പനക്കുന്ന് സഭയുടെ ആഭിമുഖ്യത്തിൽ മെയ് 27,28,29 തീയതികളിൽ ഉപവാസ പ്രാർഥന നടക്കും. ദിവസവും രാവിലെ 10.30നും രാത്രി 6.30നുമായി നടക്കുന്ന യോഗങ്ങളിൽ സെക്ഷനിലെ അനുഗ്രഹീത ദൈവദാസന്മാർ വചനം ശുശ്രൂഷിക്കും. 29 വൈകിട്ട് സെക്ഷൻ പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ തിരുവത്താഴ ശുശ്രൂഷ നിർവഹിക്കും. യോഗങ്ങൾക്ക് പാസ്റ്റർ പ്രവീൺ കുമാർ അധ്യക്ഷത വഹിക്കും.
