Ultimate magazine theme for WordPress.

*അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ സുവിശേഷ സന്ദേശ യാത്രയ്ക്ക് തുടക്കമായി*

 

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയുടെ നേതൃത്വത്തിൽ കിളിമാനൂർ മുതൽ പാറശാല വരെ സംഘടിപ്പിക്കുന്ന സുവിശേഷ സന്ദേശ യാത്രയ്ക്ക്  തുടക്കമായി . ഡിസംബർ 22 വരെ മൂന്ന് ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

രണ്ടാം ഘട്ടം നവംബർ 9, 10, 23, 24 തീയതികളിലും, മൂന്നാം ഘട്ടം ഡിസംബർ 1, 2, 21, 22 തീയതികളിലും നടക്കും. ഒന്നാം ഘട്ടം കാരേറ്റ് ജങ്ഷനിൽ റിട്ട. ഡി.ഐ.ജി. എസ്. വിൽഫ്രഡ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു . അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനിൽ കുമാർ ആർ. ഉദ്ഘാടനം നിർവഹിച്ചു .

ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 13, 14 തീയതികളിൽ കിളിമാനൂർ, ആറ്റിങ്ങൽ സെക്ഷനുകളിലെ വിവിധ സ്ഥലങ്ങളിൽ പകൽ പരസ്യയോഗങ്ങളുംനടത്തി . പാസ്റ്റർമാരായ നന്നു കെ., ബാബുരാജ്, സത്യദാസ് എൻ., കെ. വൈ. വിൽഫ്രഡ് രാജ്, സാംബുകുമാർ, മാത്യു സത്യനേശൻ, മോഹനകുമാർ, ദേവനേശൻ, ഷിബു എം., സാബു ടി. സാം, കുമാരദാസ്, സജി സി., ജോജു സൈമൺ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ബ്രദർ അലക്സ് സ്റ്റീഫൻ, ബ്രദർ സന്തോഷ്, സിസ്റ്റർ ജെസ്സി ഗിരീഷ്, സിസ്റ്റർ ടോംസി മീവായേൽ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.