മ്യാൻമാർ: മ്യാൻമർ തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി കുട്ടികൾ അടക്കം 17 റൊഹിങ്ക്യകൾ മരിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണം. ഏകദേശം 90 പേരാണ് കപ്പലിലുണ്ടായിരുന്നത്. ബംഗാൾ ഉൾക്കടലിലൂടെ മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാഖിനിലെ തീരങ്ങളിൽ ചിലരുടെ മൃതദേഹങ്ങൾ അടിഞ്ഞു. അമ്പതോളം യാത്രക്കാരെ കാണാനില്ല.മേയ് 19നാണ് ബോട്ട് മ്യാൻമർ വിട്ടത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ബോട്ട് നിയന്ത്രണം വിട്ട് തകരുകയായിരുന്നു. സംഭവത്തിൽ യുഎൻ ഞെട്ടൽ രേഖപ്പെടുത്തി.
Related Posts