അരിസോണ: മനുഷ്യന് ആത്മാവ് ഉണ്ടെന്ന് സ്ഥിരീകരിച്ച് ശാസ്ത്രം . മരിക്കുമ്പോള്‍ മനുഷ്യന്റെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നു എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ആത്മാവ് ശരീരത്തെ വിട്ടുപോകുന്നതാകാം ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.
അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയിലെ അനസ്തീഷ്യാ വിദഗ്ദ്ധനായ ഡോ.സ്റ്റുവര്‍ട് ഹാമറോഫാണ് ഇത് സംബന്ധിച്ച പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും വിശദീകരിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ച രോഗികളുടെ തലച്ചോറില്‍ നടത്തിയ ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. അതീവ ഗുരുതരമായ രീതിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചില രോഗികളുടെ തലച്ചോറില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് സെന്‍സറുകള്‍ സ്ഥാപിച്ചാണ് ഗവേഷകര്‍ ആത്മാവിനെ സംബന്ധിച്ച പഠനം നടത്തിയത്.
രോഗികളുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും നിലച്ചതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളാണ് നിരീക്ഷിച്ചത്. അപ്പോഴാണ് മരിക്കുമ്പോള്‍ മരിച്ചവരുടെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നതായി കണ്ടെത്തിയതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഒന്നുകില്‍ മരണത്തോട് അടുത്ത അവസ്ഥയോ അല്ലെങ്കില്‍ ആത്മാവ് ശരീരത്തെ വിടുന്നതോ ആയിരിക്കാമെന്നാണ് ഡോ.സ്റ്റുവര്‍ട്ടും തന്റെ ഗവേഷക സംഘവും സ്ഥാപിക്കുന്നത്.

Comments are closed.