ന്യൂയോർക്ക് : റഷ്യ-ഉക്രൈൻ യുദ്ധം അവസാനമില്ലാതെ തുടരുന്നതിനിടെ ഉക്രൈനിലെ ഖാർക്കിവിൽ നാലും ഖെർസണിൽ ഒന്നും കുട്ടികൾക്ക് പരിക്കേറ്റതായി യൂണിസെഫ് അറിയിച്ചു. സാധാരണജനം യുദ്ധത്തിന്റെ ഇരകളായി മാറുന്നുവെന്ന് ശിശുക്ഷേമനിധി. ഉക്രൈനിലെ ഓർത്തഡോക്സ് സഭാവിശ്വാസികൾ പെസഹാ അവധിയിലായിരിക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ അരങ്ങേറിയത്.
