ബ്രസീൽ : പ്രളയ ദുരന്തത്തിൽ വിഷമിക്കുന്ന ബ്രസീലിലെ ജനങ്ങൾക്ക് സഹായം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഫ്രാൻസിസ് മാർപാപ്പ 5,00,000 റിയാസിന് തുല്യമായ 1,00,000 യൂറോ സഹായം ആണ് ദുരിത ബാധിതർക്കായി നൽകിയത്. ഈ തുക ബ്രസീലിലെ നാഷണൽ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ സൗത്ത് റീജിയനിലേക്ക്, സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിനായി കൈമാറും എന്ന് തലസ്ഥാനമായ പോർട്ടോ അലെഗ്രെ ആർച്ച് ബിഷപ്പ് ജെയിം സ്പെംഗ്ലർ വ്യക്തമാക്കി.
