Ultimate magazine theme for WordPress.

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ; യു എൻ സഹായം തേടി യുക്രൈന്‍

മോസ്‌കോ: തലസ്ഥാനമായ കീവിലടക്കം ഉക്രൈനിലെ ആറ് പ്രദേശങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുക്രൈനില്‍ സൈനിക നടപടിക്ക് ഉത്തരവിട്ടതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി നൽകും. എന്തിനും തയ്യാറെന്നും പുടിൻ പറഞ്ഞു. ഡോൺബാസ് മേഖലയിലേക്ക് നീങ്ങാൻ സൈന്യത്തിന് പുടിൻ നിർദ്ദേശം നൽകി. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. റഷ്യൻ സൈന്യം യുക്രൈനിൽ കടന്നിട്ടുണ്ട്. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിൻ റഷ്യൻ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചതായി പുട്ടിന്‍ പ്രഖ്യാപിച്ചത്. പുടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രൈന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയിട്ടുണ്ട്. സൈനിക നടപടി പുട്ടിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ ക്രീവില്‍ സ്‌ഫോടനശബ്ദം കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കീവില്‍ തുടര്‍ച്ചയായി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത മണിക്കൂറുകളില്‍ തന്നെ ആഗോള സാമ്പത്തിക മേഖലയില്‍ വന്‍ മാന്ദ്യമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ പത്ത് രൂപയോളം പെട്രോല്‍ വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ആഗോള ഓഹരി വിപണിയില്‍ കനത്ത ഇടിവിനും സാധ്യത നിലനില്‍ക്കുന്നു.

Leave A Reply

Your email address will not be published.