ഷാർജ: ഷാർജ സിറ്റി എ.ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ “Revive Us Again” എന്ന മൂന്ന് ദിവസത്തെ ആത്മീയ കൺവെൻഷൻ നവംബർ 24, 25, 26 തീയതികളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ഈ ദിവസങ്ങളിൽ കർത്താവിന്റെ ദാസൻ പാസ്റ്റർ റെജി മാത്യു (ശാസ്താംകോട്ട) ദൈവവചനം ശുശ്രൂഷിക്കും. ഷാർജ വർഷിപ്പ് സെന്റർ ചെയർമാൻ റവ. ഡോ. വിൽസൺ ജോസഫ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും.
എല്ലാ ദിവസങ്ങളിലും യോഗം വൈകുന്നേരം 7.30ന് ആരംഭിക്കും. പ്രസ്തുത കൺവെൻഷനിലേക്കു എല്ലാ ദൈവദാസന്മാരെയും വിശ്വാസികളെയും കർത്തൃനാമത്തിൽ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
📍 സ്ഥലം: Sharjah Worship Centre – Main Hall
📅 തീയതികൾ: നവംബർ 24, 25, 26
🕗 സമയം: വൈകുന്നേരം 7:30 മുതൽ
കൂടുതൽ വിവരങ്ങൾക്ക്:
📞 Pastor – Ben V. Thomas (+971 52 32 77 440)
📞 Secretary – Biju Paul (+971 55 89 40 951)

Comments are closed.