നാഗപ്പൂർ : തൊഴിലിന്റെയും ജീവിതരീതികളുടെയും അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളായാണ് ജനങ്ങള്‍ രാജ്യത്ത് ജീവിച്ചിരുന്നതെന്നും ഇവരെ ഒരുമിപ്പിച്ചത് ജാതി വ്യവസ്ഥയായിരുന്നുവെന്നും ആര്‍എസ്എസ് മുഖ മാസിക പാഞ്ചജന്യം.
രാജ്യത്ത് അധിനി വേശം നടത്തിയവരെല്ലാം ഈ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു. മുഗളന്മാര്‍ ആയുധങ്ങള്‍ ഉപയോഗിച്ചു. മിഷണറിമാര്‍ നവോഥാനത്തിന്റെയും സേവനത്തിന്റെയും പേരില്‍ ജാതിവ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചു. ജാതിബോധം ഉപേക്ഷിക്കുന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നാണ് പാഞ്ചജന്യം എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.
രാജ്യത്തെ ജാതി വ്യവസ്ഥയെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ പതിപ്പിലാണ് ജാതിവ്യവസ്ഥയെ അനുകൂലിച്ചും ജാതി സെന്‍സസിനെ എതിര്‍ത്തും ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജാതിവ്യവസ്ഥയാണ് ഇന്ത്യയെ ഒരുമിപ്പിച്ചുനിര്‍ത്തുന്നത്, അത്തരത്തിലുള്ള ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തുന്നതെന്നാണ് ‘ഹേ നേതാജി ! കോന്‍ ജാത് ഹേ’ എന്ന മുഖപ്രസംഗം ആരോപിക്കുന്നത്.

Comments are closed.