Ultimate magazine theme for WordPress.

ബഹ്റൈനിൽ ‘റൂട്ടഡ്’ യൂത്ത് ക്യാമ്പ് മെയ് 26 മുതൽ

ബഹ്റൈൻ ഐസിപിഎഫ് (ICPF) ആഭിമുഖ്യത്തിൽ യുവാക്കൾക്കായി ‘റൂട്ടഡ്’ (Rooted) എന്ന പേരിൽ യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 26 മുതൽ 28 വരെ സെഗയ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ചാണ് ക്യാമ്പ് നടക്കുക. മൂന്ന് ദിവസങ്ങളിലും രാവിലെ 8:00 മണിക്ക് ആരംഭിച്ച് വൈകിട്ട് 5:30 വരെയായിരിക്കും ക്യാമ്പിന്റെ സമയക്രമം.

മുംബൈയിൽ നിന്നുള്ള പാസ്റ്റർ ജിമി ജേക്കബ് ക്യാമ്പിൽ മുഖ്യസന്ദേശം നൽകും. യുഎഇയിൽ നിന്നുള്ള എൽവിൻ ഗർസീം ആരാധനയ്ക്ക് നേതൃത്വം നൽകും. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 6670 9406, 3439 3752 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വരുംദിവസങ്ങളിൽ പ്രവാസ ലോകത്തെ യുവതലമുറയുടെ ആത്മീയ വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും ഈ ക്യാമ്പ് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും.

Sharjah city AG

Comments are closed.