Ultimate magazine theme for WordPress.

ആഫ്രിക്കൻ മിഷനറി റവ ഡോ. ജോസഫ് മാത്യു (53) നിത്യതയിൽ

മാവേലിക്കര : ആഫ്രിക്കൻ മിഷനറി റവ ഡോ. ജോസഫ് മാത്യു (53) നിത്യതയിൽ. ഹൃദയാഘാതത്തെ തുടർന്ന് നൈറോബി എയർപോർട്ടിലായിരുന്നു അന്ത്യം.

ദീർഘനാളത്തെ പൗരോഹിത്യ ശുശ്രൂഷയ്ക്കു ശേഷം കർത്താവിൻ്റെ പ്രത്യേക നിയോഗത്താൽ ഇദ്ദേഹം ഒരു മിഷനറിയായി ഇറങ്ങി തിരിക്കുകയായിരുന്നു. ദൈവം നൽകിയ ദർശനത്തിന് അനുസരിച്ച് ഇന്ത്യയിലെ സുവിശേഷീകരിക്കപ്പെടാത്ത ഗ്രാമങ്ങളിലേക്കും ആഫ്രിക്കയിലും പ്രവർത്തിച്ചു.

2009-ൽ ലൈറ്റ് ദ് വേൾഡ് മിഷൻസ് എന്ന ഇൻ്റർ ഡിനോമിനേഷണൽ മിഷൻ സംഘടയ്ക്കു രൂപം നൽകി. അമേരിക്കയിലെ ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്നു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പുരോഹിതൻ വേദാധ്യാപകൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ മുമ്പ് പ്രയോജനപ്പെട്ടിരുന്നു.

ഭാര്യ സാറാമ്മ ജോസഫ് (ഹൈസ്കൂൾ അദ്ധ്യപിക) മകൻ: കെനസ് ജോസഫ് മാത്യു

Leave A Reply

Your email address will not be published.