Ultimate magazine theme for WordPress.

യു.പി.എഫ് 17-ാ മത് ജനറൽ ബോഡിയും 18 -ാ മത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടന്നു

കൊടുമൺ: യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പിൻ്റെ 17-ാ മത് ജനറൽ ബോഡിയും 18 -ാ മത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും 28 ഞായറാഴ്ച 3 മണിക്ക് കൊടുമൺ ടൗൺ ഐപിസി ചർച്ചിൽ നടന്നു. പാ. ജി സാംകുട്ടി യോഗത്തിന് നേതൃത്വം നൽകി. ബ്രദർ എം ഡി ജോർജ്ജ് യോഗം പ്രാർത്ഥിച്ച് ആരംഭിച്ചു.

ആരാധനയ്ക്ക് ശേഷം പാ. വിൽസൺ ജോസ് കടന്ന് വന്നവർക്ക് സ്വാഗതം അറിയിച്ചു. പാ. ബിനോയ് എം ജോഷ്വ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യുപിഎഫ് ട്രഷറർ കണക്ക് അവതരണം നടത്തി. പാ. ജോർജ്ജ് വർഗ്ഗീസ് ബയലോ അവതരിപ്പിച്ചു. കടന്ന് വന്നവർ സ്വയം പരിചയപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഭരണ സമതിയെ പ്രസിഡന്റ് പിരിച്ച് വിട്ട് തീരഞ്ഞെടുപ്പിലേക്ക് കടന്നു.

ഭാരവാഹികളായി (രക്ഷാധികാരി) പാ. ജോർജ്ജ് വർഗ്ഗീസ് (ഏജി) , (പ്രസിഡന്റ്) പാ. ജി സാംകുട്ടി (ഐപിസി), (വൈസ് പ്രസിഡണ്ട്) പാ. ജിനു കെ വർഗീസ് (ഏജി), (സെക്രട്ടറി) പാ. ബിനോയ് എം ജോഷ്വ (ഐപിസി), (ജോയിന്റ് സെക്രട്ടറി) പാ. വിൽസൺ ജോസ് (പി.എം.ജി), (ട്രഷറർ) പാ. സി തങ്കച്ചൻ (എജി), കമ്മിറ്റി മെബേഴ്സ് : ബ്രദർ എം ഡി ജോർജ്ജ് (എജി) ബ്രദർ തോമസ് ചാക്കോ (മന്ന മിനിസ്ട്രി),ബ്രദർ ഷാജി ജോൺ(ഐപിസി) , (ജനറൽ കൺവീനർ) പാ. തോമസ് ശാമുവേൽ (മന്ന മിനിസ്ട്രി ) എന്നിവരെ തിരഞ്ഞെടുത്തു.

Sharjah city AG

Comments are closed.