Ultimate magazine theme for WordPress.

വാക്സിൻ വിതരണത്തിന് തയ്യാർ, മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി കോവിഷീൽഡ്: എന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല തയ്യാറാക്കിയ “കോവി ഷീൽഡ്” പ്രതിരോധ മരുന്നുകളുടെ മൂന്നാംഘട്ട പരീക്ഷണം 70 ശതമാനം ഫലപ്രാപ്തിയോടെ പൂർത്തിയാക്കിയതിനെ തുടർന്ന് ഉൽപാദന-വിതരണ അനുമതിക്കായി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമർപ്പിച്ചു. പ്രതിരോധ മരുന്നു ഉൽപാദനത്തിനും വിതരണത്തിനും ആയി അധികൃതരെ സമീപിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് പൂനെയിൽ ഉൽപാദന കേന്ദ്രം ഉള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 1600 ഓളം വോളണ്ടിയർമാർക്ക് രണ്ട് ഡോസുകൾ വീതം നൽകി മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയപ്പോൾ 70% ഫലപ്രാപ്തി നേടിയിരുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു.

Leave A Reply

Your email address will not be published.