ഷാർജ: റാപ്ചർ മ്യൂസിക്കൽ വിഡിയോ ആൽബത്തിലെ ഇംഗ്ലീഷ് സോംഗ് ഷാർജ വർഷിപ് സെന്ററിൽ ശനിയാഴ്ച വൈകിട്ട് നടന്ന സൺഡേ സ്കൂൾ യോഗത്തിൽ റവ. ഡോ. വിൽസൺ ജോസഫ് പ്രകാശനം ചെയ്തു.
വർഷിപ് സെന്ററിലെ അസോ. പാസ്റ്റർ റവ. റോയി ജോർജ് പ്രാർത്ഥിച്ചാരംഭിച്ച സമ്മേളനത്തിൽ യൂ പി എഫ് സെക്രട്ടറി തോമസ് വർഗീസ്, സൺഡേ സ്കൂൾ പ്രിൻസിപ്പാൾ ജീൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.ഹരി ബാഹുലേയൻ രചന നിർവഹിച്ചിരിക്കുന്ന
ആൽബത്തിന്റെ സംഗീത സംവിധാനം രതീഷ് റോയിയും ചായാഗ്രഹണം നിബുവുമാണ് നടത്തിയിരിക്കുന്നത്.
കെൽവിൻ സൈമൺ മുഖ്യഗായകനായ ഗാനത്തിന്റെ കോറസ് ആലപിച്ചിരിക്കുന്നത് ഹരി ബാഹുലേയൻ, ജിസമോൾ ഹരി, റോബർട്ട് ജൂലിയസ്, നിതിൻ, ആങ്കി തോമസ്, ഇവാഞ്ജലിൻ, ശാന്തി റോയ്, ഹാരി റോയ്, ഹെലീന ആൻ റോയി എന്നിവരാണ്.റെക്കോർഡിങ് :സിയെന്ന സ്റ്റുഡിയോ.
ലിങ്ക് കാണുക:
Prev Post