Ultimate magazine theme for WordPress.

സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത

റിയാദ്: അടുത്ത ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഏറിയും കുറഞ്ഞും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സൗദി കാലാവസ്ഥാ അതോറിറ്റിയുടെ പ്രവചനം. ജനങ്ങൾ കൂടൂതൽ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റും കാലാവസ്ഥാ അതോറിറ്റിയും നിർദ്ദേശം നൽകി.

ചിലയിടങ്ങളിൽ മഴ കൂടുതൽ ശക്തമായി പേമാരിയുടെ രൂപത്തിലേക്ക് മാറാനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ അസ്ഥിര കാലാവസ്ഥ രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചു.

പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും താഴ്വരകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും ജനറൽ ഡയറക്ട ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

Leave A Reply

Your email address will not be published.