Ultimate magazine theme for WordPress.

തീവ്രമതവാദികൾ മധ്യ പ്രദേശിൽ ആരാധനാലയം ആക്രമിച്ചു

ഭോപ്പാൽ:മധ്യപ്രദേശിലെ തീവ്ര മത ദേശീയവാദികളുടെ ഒരു സംഘം ഒരു ക്രിസ്ത്യൻ ആരാധനാലയത്തിൽ ആക്രമണം അഴിച്ചുവിട്ടു. നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് വ്യാജ ആരോപണത്തിൽ, ഒരു പാസ്റ്ററെയും മറ്റ് ഏഴ് വിശ്വാസികളെയുംചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാരത് ഗുജ്ജാറിന്റെയും ഭവിഷ് ഗുജ്ജാറിന്റെയും നേതൃത്വത്തിലുള്ള ഏകദേശം 35 പേരടങ്ങുന്നതീവ്രമത ദേശീയവാദികൾ രത്‌ലാം ജില്ലയിലുള്ള തലബോടി ഗ്രാമത്തിലെ ഇന്ത്യാ ഗോസ്പൽ പള്ളിയിൽ ആരാധന ശുശ്രൂഷയിൽ അതിക്രമിച്ചുകയറി പാസ്റ്റർ മംഗിലാൽ പാർഗിയെ ആക്രോശിച്ചു\’ഗ്രാമത്തിൽ ക്രിസ്ത്യൻ ആരാധന നടക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞു.\’

“ആൾക്കൂട്ടത്തിലെ അംഗങ്ങൾ പാസ്റ്ററുടെ കയ്യിൽ നിന്ന് ബൈബിൾ വലിച്ചെറിഞ്ഞു,‘ ഈ ബൈബിൾ വായിക്കുന്നത് അനേകരെ ക്രിസ്ത്യാനികളാക്കിഎന്ന് ,”  പാസ്റ്റർലാൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസർ (ഐസിസി) എന്ന സംഘടനാ വക്താക്കളോടുപറഞ്ഞു.പാസ്റ്റർ

പാസ്റ്റർ മംഗിലാൽ പറയുന്നതനുസരിച്ച്,\’ഒക്ടോബർ 16 ന് പള്ളിയെ ആക്രമിച്ച ജനക്കൂട്ടം സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം തനിക്കെതിരെ എഫ്‌ഐആർ എടുക്കാൻ പോലീസിനെ സമ്മർദ്ദത്തിലാക്കി. എന്നിരുന്നാലും,  പാസ്റ്റർ മംഗിലാലിനെയും മറ്റു ഏഴ് വിശ്വാസികളെയും കസ്റ്റഡിയിലെടുത്ത ശേഷം എഫ്ഐആറിനെ പിന്തുണയ്ക്കാൻമതതീവ്രവാദികൾകാര്യമായതെളിവ്നല്കാത്തകാരണത്താൽഅവരെ വിട്ടയച്ചു\’

\’ചർച്ചു അടച്ചുപൂട്ടാൻ മതതീവ്രവാദികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അതിനാൽ അടുത്ത ഞായറാഴ്ച എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്,” “ഞങ്ങൾ വളരെക്കാലമായി ഇത്തരത്തിലുള്ള അവസ്ഥയാണ് സഹിക്കുന്നത്, ഞങ്ങൾ സഹിക്കുന്നത് തുടരേണ്ടിവരുമെന്ന് ഞങ്ങൾക്കറിയാം.”പാസ്റ്റർ ധൻലാൽ തുടർന്നു.

“ഗ്രാമത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസം തുടച്ചുനീക്കുക എന്നതാണ് അവരുടെ ലക്ഷ്യം,” പാസ്റ്റർ മംഗിലാൽ പറഞ്ഞു. “എന്നാൽ ഈ കഠിനമായ സമയങ്ങളിൽ ധൈര്യത്തോടെ നിൽക്കാൻ ദൈവം തന്റെ ജനത്തെ
സഹായിക്കുമെന്ന് നമുക്കറിയാം.”

മംഗിലാൽ ഏകദേശം 35 വർഷം മുമ്പാണ് തലബോഡിയിൽ ഇന്ത്യ ഗോസ്പൽ ചർച്ച് ആരംഭിച്ചത്. ചർച് സ്ഥാപിതമായതുമുതൽ പാസ്റ്റർ മംഗിലാൽ കാര്യമായ എതിർപ്പ് നേരിട്ടു കൊണ്ടിരിക്കുന്നു

 

 

 

Leave A Reply

Your email address will not be published.