Ultimate magazine theme for WordPress.

ഗിൽഗാൽ ആശ്വാസഭവനായി പ്രാർത്ഥിക്കുക

ഗിൽഗാൽ ആശ്വാസഭവനായി പ്രാർത്ഥിക്കുക

ഗിൽഗാൽ ആശ്വാസഭവനായി പ്രാർത്ഥിക്കുക

ഇരവിപേരൂർ : ആശ്രയമില്ലാത്തവരെയും, രോഗികളെയും, ഭിന്നശേഷിക്കാരെയും താമസിപ്പിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രമായ പത്തനംതിട്ട ജില്ലയിൽ തിരുവല്ലക്ക് അടുത്തുള്ള ഗിൽഗാൽ ആശ്വാസഭവനായി പ്രാർത്ഥിക്കുക. ചില അന്തവാസികൾക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. പുനരധിവാസ കേന്ദ്രം എന്ന നിലയ്ക്ക് സ്ഥാപനത്തിൽ പ്രത്യേക പരിശോധന പരിപാടി നടത്തിയപ്പോഴാണ് ചിലരിൽ രോഗം കണ്ടെത്തിയത്.

അപകടകരമായ സ്ഥിതിയിലേക്ക് സാഹചര്യങ്ങൾ മാറാതിരിക്കുവാൻ എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുക. പ്രത്യേക അടുക്കള, ചികിത്സക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ക്രമീകരിച്ച പ്രത്യേക മെഡിക്കൽ ടീം, സ്ഥാപനത്തിൽ പരിപാലിക്കുന്ന കന്നുകാലികൾക്കുള്ള തീറ്റ, ജീവനക്കാരിൽ രോഗം വരുന്നവരുടെ കോണ്ടാക്റ്റിൽ ഉള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കൽ മുതലായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിലേക്കും പുറത്തേക്കുമുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചു.

പലവിധ രോഗങ്ങളാലും, വൈകല്യങ്ങളാലും (ചിലർ ശരീരം തളർന്നവർ, മറ്റ് ചിലർ മാനസിക വൈകല്യമുള്ളവർ) കഴിയുന്ന ഓരോരുത്തരെയും പ്രത്യേകമായി കരുതി പരിപാലിക്കുന്നതിന് ഈ സ്ഥാപനം നടത്തുന്ന പ്രയത്നം അധികഠിനമാണ്.

വരും ദിവസങ്ങളിൽ പരിശോധന പൂർത്തികരിക്കുമ്പോൾ മാത്രമേ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുവാൻ സാധിക്കുകയുള്ളു.

ഈ നിർണായക സാഹചര്യത്തിൽ എല്ലാ പ്രിയ ദൈവമക്കളുടെയും പ്രാർത്ഥനയും, മാനസികമായ പിന്തുണയുമാണ് ഈ സ്ഥാപനത്തിന്റെ ചുമതലക്കാർക്ക് വേണ്ടത്. പ്രത്യേകിച്ച് സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും, നിലാരമ്പരെയും, ഒറ്റപെട്ടു പോയവരെയും ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഈ സ്ഥാപനത്തിന് ഈ ഘട്ടത്തിൽ ഉറച്ച പിന്തുണ നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

Leave A Reply

Your email address will not be published.